അനിൽ ആന്‍റണിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പ്; ഉമ്മൻചാണ്ടിയുടെ മക്കള്‍ക്ക് കൊക്കില്‍ ശ്വാസമുള്ളിടത്തോളം കാലം ബി.ജെ.പിയിൽ പോകാനാവില്ല -മറിയാമ്മ ഉമ്മൻ

പത്തനംതിട്ട: അനിൽ ആന്‍റണിയുടെ രാഷ്ട്രീയ നിലപാടിൽ വിയോജിപ്പെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. അനിലിന്‍റെ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ല. അനിൽ ആന്റണിയോട് എനിക്ക് അമ്മ മനസാണ്. അനിലും ചാണ്ടിയും തനിക്ക് ഒരു പോലെയാണ്. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ജയിക്കണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ മക്കള്‍ക്ക് കൊക്കില്‍ ശ്വാസമുള്ളിടത്തോളം കാലം ബി.ജെ.പിയിലേക്ക് പോകാൻ പറ്റുമോയെന്ന് മറിയാമ്മ ചോദിച്ചു. ഒരു നിമിഷം പോലും അവർക്ക് അക്കാര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. ഉമ്മൻചാണ്ടിയുടെ മുത്തച്ഛൻ എം.എൽ.സിയായിരുന്നു. പിതൃസഹോദരി അമ്മിണി തോമസ് പഞ്ചായത്ത് പ്രസിഡന്‍റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി മൂന്നാം തലമുറക്കാരനും ചാണ്ടി ഉമ്മൻ നാലാം തലമുറക്കാരനുമാണ്. സ്വഭാവത്തിലും ലാളിത്വത്തിലും ആളുകളെ ചേർത്ത് പിടിക്കുന്നതിനും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാണ് ചാണ്ടി.

അഹിംസ മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന കോൺഗ്രസിനെയും ഗാന്ധിജിയെയും നമ്മുക്ക് ഓർക്കാതിരിക്കാൻ സാധിക്കില്ല. കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളൂടെ രാജ്യത്തെ പട്ടിണിക്കും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.

Tags:    
News Summary - Disagreement with Anil Antony's politics -Mariamma Oommen Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.