കൊച്ചി: സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടു.
രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.
മോഷണ ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.