കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത 30.245 കിലോ സ്വർണവും 14.98 ലക്ഷം രൂപയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 14.82 കോടി മൂല്യം വരുന്നതാണ് സ്വർണം.
കണ്ടുകെട്ടിയ പണം പ്രതിയായ പി.എസ്. സരിത്തിൽനിന്ന് പിടികൂടിയതാണ്. അബൂബക്കർ പഴേടത്ത്, പി.എം. അബ്ദുൽ ഹമീദ്, എ.എം. ജലാൽ, റബിൻസ് കെ. ഹമീദ്, പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, കെ. അംജദ് അലി, പി.ടി. അഹമ്മദുകുട്ടി, അംജദ് അബ്ദുൽ സലാം, ഷൈജൽ, മുഹമ്മദ് ഷമീർ, റസൽ, അൻസിൽ എന്നിവർ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട സ്വർണമാണ് കണ്ടുകെട്ടിയത്. സംഭവത്തിൽ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കേസിൽ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് സ്വർണവും പണവും കണ്ടുകെട്ടിയത്. കള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണ് സ്വർണക്കടത്തിൽ നിക്ഷേപിച്ചതെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ച ഒമ്പത് പേർക്ക് ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.