??. ????????

‘കോടതി കുറ്റക്കാരനായി കാണുന്നത് വരെ ദിലീപ്​ നിരപരാധി’

ആലുവ: കോടതി കുറ്റക്കാരനായി കാണുന്നത് വരെ നടൻ ദിലീപിനെ നിരപരാധിയായി കാണണമെന്ന്​  മനുഷ്യാവകാശ കമീഷ അധ്യക്ഷൻ പി.മോഹനദാസ്. കോടതി കുറ്റക്കാരനെന്ന്​ കണ്ടെത്തുന്നതുവരെ ആ വ്യക്തിയെ നിരപരാധിയായി പരിഗണിക്കണമെന്നാണ്​ നിയമം അനുശാസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലുവയിൽ മനുഷ്യാവകാശ കമീഷൻ സിറ്റിങിന് ശേഷം ദിലീപിൻറെ ഗൂഢാലോചന കേസ് സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനഹൃദയങ്ങളിൽ  ഇറങ്ങി ചെന്ന വ്യക്തിയായതിനാലാണ് മാധ്യമങ്ങളിൽ ഇത്രയേറെ പ്രതിനായകനായി വാർത്തകൾ നൽകുന്നത്. സിനിമകളിൽ പോരാടുന്ന നായകൻ വില്ലനാകുന്നത് ഉൾക്കൊള്ളാൻ ആരാധകർക്കാവില്ല. ഇനി പൊലീസും കോടതിയും നോക്കട്ടെയെന്നും  മാധ്യമ ചർച്ചകൾ ഒഴിവാക്കണമെന്നാണ് തൻറെ  അഭിപ്രായമെന്നും ചെയർമാൻ പറഞ്ഞു.

ഈ കേസിലടക്കം ഗൂഢാലോചന തെളിയിക്കാൻ പ്രയാസമാണ്.  സാഹചര്യ തെളിവുകൾ ഒരുമിച്ച് കൊണ്ട് വന്ന് തെളിയിക്കേണ്ടതുണ്ട്. അന്വേഷണ സംഘം കൊണ്ടുവന്ന തെളിവുകൾ വിശ്വസനീയമായി തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Dileep's Arrest: Human Right Commission against Medias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.