തൃശൂർ: നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന് ഭൂമി ൈകയേറിയിട്ടില്ലെന്ന കലക്ടറുടെ റിപ്പോർട്ട് ഹാജരാക്കാൻ തൃശൂർ വിജിലൻസ് കോടതി നിർദേശം. തൃശൂർ ഡിവൈ.എസ്.പിക്കാണ് തൃശൂർ വിജിലൻസ് കോടതി നിർദേശം നൽകിയത്.
കലക്ടറുടെ നടപടി ൈകയേറ്റക്കാരനെ സഹായിക്കാനാണെന്നും ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടറോട് അന്വേഷിക്കാനും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം.
ൈകയേറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ അന്വേഷണം നടക്കവേ ഇത്തരത്തിൽ കലക്ടർ റിപ്പോർട്ട് നൽകിയത് എന്തുകൊണ്ടെന്ന് കോടതി വിജിലൻസിനോട് ആരാഞ്ഞു.
ഷൂട്ടിങ്ങിന് വിദേശ യാത്ര; ഹരജി ദിലീപ് പിൻവലിച്ചു
കൊച്ചി: സിനിമ ചിത്രീകരണത്തിനായി വിദേശത്തുപോകാനുള്ള നടൻ ദിലീപിെൻറ അപേക്ഷ കോടതി തള്ളി. തീരുമാനിച്ച സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചതിനാൽ ഹരജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയത്.
ദിലീപ് നിർമാണം നിർവഹിക്കുന്ന ‘കട്ടപ്പനയിലെ ഋതിക്റോഷൻ’ എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പിെൻറ ചിത്രീകരണത്തിന് ജൂൺ 17 മുതൽ 24 വരെ തായ്ലൻഡിൽ പോകുന്നതിന് പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.
എന്നാൽ, തീരുമാനിച്ച ഷൂട്ടിങ് മാറ്റിവെച്ചതോടെ ഹരജിയുമായി തൽക്കാലം മുന്നോട്ടുപോകുന്നില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തേ ദിലീപ് അഭിനയിച്ച മറ്റൊരു ചിത്രത്തിെൻറ പ്രചാരണാർഥം ദുബൈയിലും സിംഗപ്പൂരും പോകുന്നതിന് കോടതി അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.