തിരുവനന്തപുരം: രാഷ്ട്രപതിയുടെ ദേശീയ ധീരത അവാർഡിന് കേരളത്തിൽ നിന്ന് അശ്വിൻ സജീവ് (കോട്ടയം), കെ. ശിഖിൽ (മലപ്പുറം) എന്നിവർ അർഹരായി. ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘേ ാഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡ് നൽകും.
വെള്ളത്തിൽ മുങ്ങിത്താഴ് ന്ന രണ്ടാം ക്ലാസുകാരനും കളിക്കൂട്ടുകാരനുമായ അശ്വിൻ എന്ന അയൽവാസിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനാണ് 10 വയസ്സുകാരൻ അശ്വിൻ സജീവിന് അവാർഡ് ലഭിച്ചത്. കോട്ടയം കുമരകം കൊല്ലേങ്കരി കണിയാത്തറ ചിറയിൽ പെയൻറിങ് തൊഴിലാളിയായ സജീവിെൻറയും അനിലയുടെയും മകനായ അശ്വിൻ എസ്.കെ.എം എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ചാലിയാർ പുഴയിയിലെ കിഴുപറമ്പിൽ ഒഴുക്കിൽെപട്ട വിദ്യാർഥികളിൽ ഒരാളെ സാഹസികമായി രക്ഷപ്പെടുത്തിയതിനാണ് എട്ടുവയസ്സുകാരനായ ശിഖിലിന് അവാർഡ് ലഭിച്ചത്. മലപ്പുറം കീഴുപറമ്പിൽ കുത്തുകല്ലിങ്കൽ സുരേന്ദ്രെൻറയും ബീനയുടെയും മകനാണ് കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ശിഖിൽ.
ഇൗ കുട്ടികളുടെ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെയുള്ള തുടർവിദ്യാഭ്യാസ ചെലവ് ദേശീയ ശിശുക്ഷേമ സമിതി വഹിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ േഫാർ ചൈൽഡ് വെൽഫെയറാണ് അവാർഡ് ഏർപ്പെടുത്തിയത്. സംസ്ഥാന ശിശുക്ഷേമസമിതി അവാർഡ് ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.