ഒരു കച്ചവടക്കാരൻ വിഭവങ്ങൾ വിൽക്കുന്നത് ഏറ്റവും വില ലഭിക്കുന്ന കാലവും സ്ഥലവും പ രിഗണിച്ചാണ്. അതുപോലെയാണ് വിശ്വാസികളും. റമദാൻ അവർ പാഴാക്കുകയില്ല. മുഹമ്മദ് നബി ഏറ ്റവും കൂടുതൽ ഉദാരനായിരുന്നത് റമദാനിലായിരുന്നു. സാമ്പത്തികമായ ഔദാര്യം മാത്രമല ്ല, മനുഷ്യമനസ്സിെൻറ വിശാലത കഴിയുന്നിടത്തോളം തുറന്നുവെക്കട്ടെ. മുഹമ്മദ് നബി പറഞ്ഞു: എല്ലാ നല്ല കാര്യങ്ങളും ദാനധർമമാണ്. പ്രസന്നമായ മുഖത്തോടെ നിെൻറ സഹോദരനെ നോക്കുന്നതുപോലും.
പട്ടിണിയുടെ ശക്തിയും കാഠിന്യവും തിരിച്ചറിഞ്ഞ മനുഷ്യൻ കഷ്ടപ്പെടുന്നവരോട് കൂടുതൽ അനുകമ്പയുള്ളവനാകുന്നു. മുഹമ്മദ് നബിയുടെ ശിഷ്യരിൽ ഒരാളായിരുന്നു ഇബ്നു ഉമർ. അഗതികളുടെ കൂടെയായിരുന്നു അദ്ദേഹം നോമ്പ് തുറന്നിരുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഏതെങ്കിലും യാചകൻ ഇബ്നുഉമറിെൻറ വിഹിതം ആവശ്യപ്പെട്ടാൽ അത് അയാൾക്കു നൽകും. പിന്നീട് വീട്ടിൽ എത്തുമ്പോൾ വീട്ടിലെ ഭക്ഷണവും തീർന്നിട്ടുണ്ടാവും. അങ്ങനെ നോമ്പുതുറ സമയത്ത് മതിയായ രീതിയിൽ ഭക്ഷണം ലഭിക്കാതെ തൊട്ടടുത്ത ദിവസവും നോമ്പുകാരനാവും അദ്ദേഹം- ഇങ്ങനെയെത്രയോ അനുഭവങ്ങൾ.
ദൈവത്തോടുള്ള കടപ്പാട് മാത്രമല്ല റമദാൻ മുന്നോട്ടുവെക്കുന്നത്. സമസൃഷ്ടികളോട് കൂടുതൽ കാരുണ്യവും സ്നേഹവും പ്രകടിപ്പിക്കുവാൻ വിശ്വാസിക്ക് കഴിയണം. മുഹമ്മദ് നബി പറഞ്ഞു: ‘‘ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. എങ്കിൽ, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും’’. അനാഥകളുടെയും അഗതികളുടെയും അശരണരുടെയും ദരിദ്ര ജനകോടികളുടെയും ഉന്നമനത്തിനുവേണ്ടി പണിയെടുക്കലാണ് നോമ്പുകാരെൻറ ബാധ്യത. അധർമങ്ങൾക്കെതിരെയുള്ള പരിചയാണ് നോമ്പ്.
നോമ്പനുഷ്ഠിക്കുന്നവെൻറ കണ്ണും കാതും നാവും മുഴുവൻ അവയവങ്ങളും നോമ്പുകാരാവണം. തിന്മകൾ കേൾക്കുന്നതിൽ നിന്നും കാണുന്നതിൽനിന്നും സംസാരിക്കുന്നതിൽനിന്നും തിന്മകളിലേക്ക് നടക്കുന്നതിൽനിന്നും നോമ്പുകാരൻ ജാഗ്രത പുലർത്തണം. ഒരാളെയും ചീത്തപറയാൻ പാടില്ല. ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കുകയാണെങ്കിൽ താൻ നോമ്പുകാരനാണെന്നു പറഞ്ഞ് ആത്മസംയമനം പാലിക്കട്ടെ എന്നാണ് നബി കൽപിച്ചത്. ശാരീരികവും മാനസികവുമായ നിയന്ത്രണത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെ നോമ്പ് പൂർണത കൈവരിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.