ഖുർആൻ ഉയർത്തുന്ന ചോദ്യം

ഖുർആൻ ഇറങ്ങിയ മാസമാണ് റമദാൻ. മുഴുവൻ മനുഷ്യർക്കുമുള്ള അല്ലാഹുവി​​െൻറ സന്ദേശമാണ് ഖുർആൻ. എല്ലാവരും അതിൽ സമാവകാ ശികളാണ്. ഈ ബോധത്തോടെ അത് പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവർക്ക്​ പ്രപഞ്ച സ്രഷ്​ടാവ്​ തങ്ങളോട് സംസാരി ക്കുന്നതായും കൽപനകളും നിർദേശങ്ങളും നൽകുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവി​​െൻറ സംബോധിതരാവുകയെന്ന മ ഹാഭാഗ്യം സിദ്ധിക്കുന്നു.

ഖുർആ​​െൻറ ആശയമെന്നപോലെ ഭാഷയും ദൈവികമാണ്. അത് മനുഷ്യന് വിജയത്തി​​െൻറ വഴി കാണിക്ക ുന്നു. അംഗീകരിക്കുന്നവരെ നേർവഴിയിൽ നടത്തുന്നു. ഇരുളുകളകറ്റി പ്രകാശം പരത്തുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം -എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു.

മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉൽകൃഷ്​ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തി​​െൻറയും വിട്ടുവീഴ്ചയുടെയും വികാരങ്ങൾ വളർത്തുന്നു. സഹനത്തി​​െൻറയും സ്ഥൈര്യത്തി​​െൻറയും പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തികസമീപനം, രാഷ്​ട്രീയക്രമം, ഭരണനിർവഹണം തുടങ്ങി മുഴുവൻ മേഖലകളെയും ഖുർആൻ പുനഃസംവിധാനിക്കുന്നു.

അത് മാനവതയുടെ മാർഗദർശനഗ്രന്ഥമാണ്. അതി​​െൻറ കേന്ദ്രബിന്ദു മനുഷ്യനാണ്. അവർ ആരെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ള പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വർഗ നരകങ്ങളെ പരിചയപ്പെടുത്തുന്നു.

ഖുർആൻ അവിശ്വാസത്തിനും അനാചാരങ്ങൾക്കും അറുതിവരുത്തുന്നു. സാമൂഹിക ഉച്ചനീചത്വവും സാംസ്കാരിക ജീർണതയും രാഷ്​ട്രീയ അടിമത്തവും ധാർമികത്തകർച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കുന്നു. അനാഥകൾക്കും അഗതികൾക്കും അവശർക്കും അശരണർക്കും ആശ്വാസമേകുന്നു. സ്ത്രീകളുടെ പദവി ഉയർത്തുന്നു.

കുട്ടികൾക്ക് മുന്തിയ പരിഗണന നൽകുന്നു. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും ജനതയെ സുരക്ഷിതവുമാക്കുന്നു. സർവോപരി മനുഷ്യനെ പ്രപഞ്ചനാഥ​​െൻറ പ്രീതിക്കും പ്രതിഫലത്തിനും അർഹനാക്കുന്നു. അതിനാൽ ഇരുലോക വിജയവും ആഗ്രഹിക്കുന്നവരെ ഖുർആൻ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ആരുണ്ട് ഉത്തരം നൽകാനെന്ന ചോദ്യം റമദാനും ഉയർത്തുന്നു.

Tags:    
News Summary - Dharmapatha 2019 Ramadan 2019 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.