കോൺഗ്രസ്​ എം.എൽ.എമാരുടെ സമരത്തിന്​ പിന്തുണയുമായി ധർമജൻ

തിരുവനന്തപുരം: സെ​​ക്ര​േട്ടറിയറ്റ്​ നടയിലെ എം.എൽ.എമാരുടെ സമരത്തിന്​ പിന്തുണയുമായി സിനിമ നടൻ ധർമജൻ ബോൾഗാട്ടി. കല്ലും മണ്ണും ചുമന്ന്​ പി.എസ്​.സിക്ക്​ പഠിക്കുന്ന ഉദ്യോഗാർഥികളുടെ സ്വപ്​നങ്ങളെല്ലൊം തകിടം മറിച്ചാണ്​ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നതെന്നും ഉദ്യോഗാർഥികളുടെ വേദന കാണാനുള്ള മനസ്സാക്ഷി മുഖ്യമന്ത്രിക്കോ സർക്കാറിനോ ഇ​െല്ലന്നത്​ വേദനജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുട്ടിലിഴഞ്ഞിട്ടു​ം കാലുപിടിച്ചിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. ഇതിന്​ അവസാനം വേണം.

ലെഫ്​റ്റ്​ വിട്ട്​ ഇനി 'റൈറ്റി'ലേക്ക്​ കടക്കേണ്ട സമയമായിരിക്കുന്നു. കേരളത്തിന്​ സമാധാനമുണ്ടാകാൻ പ്രവർത്തിക്കുക. യു.ഡി.എഫ്​ അധികാരത്തിൽ വന്നാൽ ഇൗ പ്രശ്​നങ്ങൾക്കൊക്കെ രമ്യമായ പരിഹാരമുണ്ടാകും. നാളെയുടെ നല്ലകാലം യു.ഡി.എഫി​േൻറതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.