ബലാത്സംഗക്കേസ്: സി.ഐ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡി.ജി.പി; പിരിച്ചു വിടാൻ സാധ്യത

തിരുവനന്തപുരം: തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡി.ജി.പി അനിൽ കാന്ത്. 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.

നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിൽ സജീവമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. പിന്നീട് സി.ഐ സുനു അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന്റെ സമീപിക്കുകയാണുണ്ടായത്.

ട്രിബ്യൂണൽ ഈ കേസ് പരിഗണിക്കുകയും സുനുവിനോട് വിശദീകരണം തേടുകയും 31ാം തീയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി.ജി.പി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. സുനുവിനെ സർവീസിൽ നിന്ന് ഉടൻ പിരിച്ചുവിട്ടേക്കുമെന്ന സൂചനയാണ് പൊലീസ് ആസ്ഥാനത്ത് നിന്നു ലഭിക്കുന്നത്.

Tags:    
News Summary - DGP wants CI Sunu to appear in person in rape case tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.