Posted On
date_range Updated On
date_range ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതി; ഡി.ജി.പി നിയമോപദേശം തേടി
തിരുവനന്തപുരം: ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷക സംഘടന നേതാവ് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പൊലീസ് മേധാവി നിയമോപദേശം തേടി. ഹൈകോടതി അഭിഭാഷകനായ സൈബി ജോസിനെതിരെ അഴിമതി നിരോധന നിയമത്തിലെ ഏഴ് (എ) വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് കൊച്ചി പൊലീസ് മേധാവി കെ. സേതുരാമൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അഭിഭാഷകനെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കുന്നതിൽ വ്യക്തത വരുത്താനാണ് ഡി.ജി.പി അനിൽകാന്ത് നിയമോപദേശം തേടിയത്. അഭിഭാഷക ഫീസായാണ് പണം വാങ്ങിയതെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് സൈബി ജോസ് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.