ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

തിരുവനന്തപുരം: മലപ്പുറം കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് ബെഹ്റയുടെ തീരുമാനം.

വ്യാഴാഴ്ച‍യാണ് മലപ്പുറം എസ്.പി യു. അബ്ദുൽ കരീമിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ, സബ്​ കലക്​ടർ, അസിസ്റ്റന്‍റ് കലക്​ടർ, എ.എസ്​.പി, ഗൺമാന്മാർ എന്നിവർ അടക്കം 22 പേർക്ക്​ കൂടി ഇന്ന് വൈറസ് ബാധ സ്​ഥിരീകരിച്ചിരുന്നു.

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ്​ ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. വിമാന ദുരന്തമുണ്ടായപ്പോൾ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവർത്തകരുമായും മറ്റും ഇടപഴകുകയും ചെയ്​തിരുന്നു.

കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തതിന്​ പിറകെ കലക്​ടർ ​സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.