പൊലീസ് മേധാവി നിയമനം: സാധ്യത പട്ടികയായി

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിക്കായി സാധ്യത പട്ടിക തയാറായി. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ താൽപര്യപത്രം നൽകിയതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്നതിൽ ആകാംക്ഷ വർധിക്കുകയാണ്. വിരമിക്കാൻ ആറു മാസത്തിലേറെയുള്ള, 30 വർഷം പൂർത്തിയായ എട്ട് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. പട്ടിക ഡി.ജി.പി സംസ്ഥാന സർക്കാറിന് കൈമാറി. താൽപര്യപത്ര പരിശോധനക്കുശേഷം മാർച്ച് 30ന് മുമ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പട്ടിക കൈമാറും.

അനിൽകാന്ത് ജൂൺ 30 ന് ഒഴിയുന്നതോടെയാണ് ഡി.ജി.പി സ്ഥാനത്ത് ഒഴിവ് വരുന്നത്. സംസ്ഥാന സ‍ർക്കാർ കൈമാറുന്ന പട്ടികയിൽനിന്ന് മൂന്നു പേരുകൾ കേന്ദ്രം അംഗീകരിക്കും. പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള നിഥിൻ അഗർവാള്‍, കെ. പത്മകുമാർ, ഷെയ്ഖ് ദർവേശ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പൊലീസ് മേധാവിയാകാനാണ് സാധ്യത.

Tags:    
News Summary - DGP appoinment in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.