യുവതികളുടെ ദർശനം: അറിയില്ലെന്ന്​ കടകംപള്ളിയും ദേവസ്വം ബോർഡും

തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിനെ കുറിച്ച്​ അറിയില്ലെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദർശനം നടത്തിയതിനെ കുറിച്ച്​ അറിയില്ലെന്ന്​ ദേവസ്വം ബോർഡും പ്രതികരിച്ചു. ഇക്കാര്യത്തിൽ പൊലീസിനോട്​ വിശദീകരണം തേടിയിട്ടുണ്ടെന്നും സ്ഥിരീകരണത്തിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ​ദേവസ്വം ബോർഡ്​ വ്യക്​തമാക്കി.

അതേസമയം, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നതിന്​ ശേഷം പ്രതികരിക്കാമെന്ന്​ ക്ഷേത്രം തന്ത്രി അറിയിച്ചു. യുവതികൾ ദർശനം നടത്തിയെന്ന്​ സ്ഥിരീകരിച്ചാൽ വേണ്ട നടപടി തന്ത്രി സ്വീകരിക്കുമെന്ന്​ പന്തളം രാജകുടുംബാംഗവും അറിയിച്ചു.

ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുർഗയും ബിന്ദുവും ഇന്ന്​ രംഗത്തെത്തുകയായിരുന്നു. ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തി ദർശനം നടത്തിയെന്നാണ്​ കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു(40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ(40) എന്നിവർ അവകാശപ്പെടുന്നത്​. കറുപ്പ്​ വസ്​ത്രവും ഇരുമുടി​ക്കെട്ടുമായി യുവതികൾ സന്നിധാനത്ത്​ നടക്കുന്നതി​​​​​​​െൻറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Dewasom board in sabarimala women entry-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.