Posted On
date_range Updated On
date_range ശബരിമല: ദേവസ്വം ബോർഡ് വീണ്ടും നിയമോപദേശം തേടും
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വീണ്ടും നിയമോപദേശം തേടും. സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധന, റിട്ട് ഹരജികൾ കോടതിയുടെ പരിഗണനക്ക് വരുന്നതിന് മുന്നോടിയായാണ് ദേവസ്വം ബോർഡ് വീണ്ടും നിയമോപദേശം തേടുന്നത്.
കേസിൽ ദേവസ്വം ബോർഡിനായി മനു അഭിഷേക് സിങ്വി ഹാജരാവില്ലെന്ന് സൂചനയുണ്ട്. സിങ്വിയെ മാറ്റി പുതിയ അഭിഭാഷകനെ നിയമിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ അറിയിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ദേവസ്വം ബോർഡിെൻറ തീരുമാനം. അതേ സമയം, കേസിൽ പുന:പരിശോധന ഹരജി സമർപ്പിക്കണമെന്നാണ് പ്രതിപക്ഷം ഉൾപ്പടെ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.