ഇനിയില്ല കൊല്ലം, കോഴിക്കോട്, തൃശൂര്‍, വള്ളുവനാട് വികസന അതോറിറ്റികള്‍

തിരുവനന്തപുരം: കൊല്ലം, കോഴിക്കോട്, തൃശൂര്‍, വള്ളുവനാട് വികസന അതോറിറ്റികള്‍ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവയുടെ ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഭരണച്ചെലവ് കുറക്കുകയാണ് ലക്ഷ്യം. ഇതോടെ തദ്ദേശവകുപ്പിന് കീഴിലെ അതോറിറ്റികള്‍ രണ്ടെണ്ണമായി ചുരുങ്ങും.

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) എന്നിവ പുനര്‍ രൂപവത്കരിക്കും. 2016ല്‍ കേന്ദ്ര നിയമപ്രകാരം നിലവിലെ അതോറിറ്റികള്‍ പുന$സംഘടിപ്പിക്കേണ്ടി വന്നെന്നാണ് തദ്ദേശ വകുപ്പ് പറയുന്നത്. അതോടെ ഇവക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതായി. ട്രിഡയുടെയും ജി.സി.ഡി.എയുടെയും അധികാരപരിധി വിപുലമായതിനാലാണ് അവ പുന$സംഘടിപ്പിച്ച് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഘടനയില്‍ കാര്യമായ മാറ്റം വരില്ല.

തിരുവനന്തപുരം നെടുമങ്ങാട് പച്ച പാലോട് കടുവാപ്പാറ തടത്തരികത്ത് വീട്ടില്‍ ജോയി മരിച്ചതിനത്തെുടര്‍ന്ന് അദ്ദേഹത്തിന്‍െറ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെയും പേരില്‍ രണ്ടര ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപമിടും. വിദ്യാഭ്യാസ ചെലവിന് ഇതിന്‍െറ പലിശ ഉപയോഗിക്കാം. ഇവരെ സാമൂഹികനീതി വകുപ്പിന്‍െറ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ജോയിയുടെ മാതാവിന് പെന്‍ഷനും നല്‍കും. ഷൂട്ടിങ് താരമായ സിദ്ധാര്‍ഥ് ബാബുവിന് കായിക ഉപകരണങ്ങള്‍ വാങ്ങാനും  അന്താരാഷ്ട്ര പരിശീലനത്തിനുമായി കായിക വികസന നിധിയില്‍നിന്ന് 8.94 ലക്ഷം രൂപ അനുവദിച്ചു. എറണാകുളം സര്‍ക്കാര്‍ ലോ കോളജ് വനിത ഹോസ്റ്റലില്‍ മേട്രന്‍ തസ്തിക സൃഷ്ടിക്കും. കൊല്ലം ടി.കെ.എം കോളജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക തസ്തിക സൃഷ്ടിക്കും. വയനാട് ജില്ല ഗവണ്‍മെന്‍റ് പ്ളീഡറായി ജോസഫ് മാത്യുവിനെ (കല്‍പറ്റ) നിയമിക്കാനും തീരുമാനിച്ചു.

1977ല്‍ കല്ലട ജലസേചന പദ്ധതിയിലെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ബി. കല്യാണിക്കുട്ടിയമ്മക്ക് മൈലം വില്ളേജില്‍ ഒമ്പത് സെന്‍റ ഭൂമി അനുവദിച്ചു. ഹോമിയോ വകുപ്പിന് കീഴില്‍ വന്ധ്യത നിവാരണ കേന്ദ്രം സ്ഥാപിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ 3.14 ആര്‍ ഭൂമി വിട്ടുകൊടുക്കാനും തീരുമാനമായി.

Tags:    
News Summary - development authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.