ഓർത്തഡോക്​സ്​ സഭാ അധ്യക്ഷനെ സന്ദർശിച്ച്​ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

കോട്ടയം: ദേവ​േലാകം അരമനയിലെത്തി ഓർത്തഡോക്​സ്​ സഭാ അധ്യക്ഷനെകണ്ട്​ കോൺഗ്രസ്​ നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്​തതായാണ്​ സൂചന. ക്രൈസ്​തവ വിഭാഗങ്ങളെ കോൺഗ്രസുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന്​ നേരത്തേ കോൺഗ്രസ്​ വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ കേരളത്തിലെ സുപ്രധാന പദവിയിലുള്ള കോൺഗ്രസ്​ നേതാക്കൾതന്നെ സന്ദർശനങ്ങൾക്ക്​ മുൻകൈ എടുക്കുന്നത്​​.


നേരത്തേ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചങ്ങനാശേരി അതിരൂപതാ ആസ്​ഥാനത്തെത്തി ബിഷപ്പ്​ പെരു​ന്തോട്ടത്തെ കണ്ടിരുന്നു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ കേരളത്തിലെത്തിയപ്പോഴും സി.എസ്​.ഐ കോട്ടയം അതിരൂപതകളിലുൾപ്പടെ​ വിവിധ കൃസ്​ത്യൻ സമുദായ നേതാക്കളുമാതി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.