ഹാർഡ് ഡിസ്ക് നശിപ്പിച്ചതും വാഹനത്തിന്‍റെ പിന്തുടരലും ദുരൂഹം -അൻസിയുടെ പിതാവ് കബീർ

കൊച്ചി: ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്ക് നശിപ്പിച്ചതും അപകടത്തിനിരയായ കാറിനെ മറ്റൊരു വാഹനം പിന്തുടർന്നതും ദുരൂഹത ഉയർത്തു​െന്നന്ന് മരണപ്പെട്ട മുൻ മിസ്കേരള അൻസി കബീറിെൻറ പിതാവ് അബ്​ദുൽ കബീർ. മകൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നതായി അറിയില്ല. എല്ലാവരോടും നല്ല നിലയിലാണ് അൻസി ഇടപെട്ടിരുന്നത്. എല്ലാ അഭ്യൂഹങ്ങളിലും യാഥാർഥ്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

കുണ്ടന്നൂരിൽ കാർ നിർത്തി സംസാരിച്ചത് എന്തിനാണെന്ന് അറിയേണ്ടതുണ്ട്. പിന്തുടർന്ന കാറിലുണ്ടായിരുന്ന ആൾക്ക് ഹോട്ടലുമായുണ്ടായിരുന്ന ബന്ധം അന്വേഷിക്കണം. ഡി.ജെ പാർട്ടികളിലൊക്കെ മകൾ മുമ്പ്​ പങ്കെടുത്തതായി അറിവില്ല. സാധാരണ എറണാകുളത്ത് എത്തുമ്പോൾ പാലാരിവട്ടത്ത് സുഹൃത്തുക്കളോടൊപ്പമാണ് മകൾ താമസിക്കാറുണ്ടായിരുന്നത്. ഒരുപാട് സുഹൃത്തുക്കളുണ്ടായിരു​െന്നന്നും എല്ലാവരെയും അറിയില്ലെന്നും അബ്​ദുൽ കബീർ സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഈ മാസം ഒന്നിന് തിരികെ വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. അപകടത്തിന് ദിവസങ്ങൾക്ക​ുമുമ്പ് അമ്മയോട് ത​െൻറ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ പോയിരുന്നില്ല. സംഭവത്തിൽ നിരവധി സംശയങ്ങളുണ്ട്. അതൊക്കെ അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. കേസിെൻറ മുന്നോട്ടുപോക്ക് വിലയിരുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെയോ പ്രതിപക്ഷ നേതാവിനെയോ കണ്ട് പരാതി അറിയിക്കും.

മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കണമെന്നതായിരുന്നു അൻസിയുടെ ആഗ്രഹം. നല്ല നിലയിൽ എത്തിയാൽ അർബുദ ബാധിതർക്ക് കൈത്താങ്ങാകണമെന്നും അവൾ ആഗ്രഹിച്ചിരുന്നതായി പിതാവ്​ കൂട്ടിച്ചേർത്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്ന് അൻസി കബീറിെൻറ അമ്മാവൻ നസീം പ്രതികരിച്ചു. 

നീതിതേടി കുടുംബം ക്രൈം​ബ്രാ​ഞ്ചി​ന്​ മുന്നിൽ

കൊ​ച്ചി: ദേ​ശീ​യ​പാ​ത​യി​ൽ മു​ൻ മി​സ് കേ​ര​ള​യ​ട​ക്കം ദു​രൂ​ഹ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​ൻ മി​സ് കേ​ര​ള അ​ൻ​സി ക​ബീ​ർ, റ​ണ്ണ​റ​പ്പാ​യി​രു​ന്ന അ​ഞ്ജ​ന ഷാ​ജ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ആ​വ​ശ്യ​വു​മാ​യി ക്രൈം​ബ്രാ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

ഇ​വ​രു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. ന​മ്പ​ർ18 ഹോ​ട്ട​ലി​ൽ​നി​ന്ന് കാ​ണാ​താ​യ ഹാ​ർ​ഡ് ഡി​സ്ക് ക​ണ്ടെ​ത്തണം, ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. റോ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണോ ഓ​ഡി കാ​റി​ൽ സൈ​ജു പി​ന്തു​ട​ർ​ന്ന​ത്, അ​പ​ക​ടം ന​ട​ന്ന രാ​ത്രി ഹോ​ട്ട​ലി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്​ എ​ന്നീ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നു​മാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം അ​ഞ്ജ​ന ഷാ​ജ​െൻറ വാ​ഹ​ന​ത്തെ മു​മ്പും അ​ജ്ഞാ​ത​ർ പി​ന്തു​ട​ർ​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യ​വും കു​ടും​ബം പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലും പ​രി​ശോ​ധ​ന വേ​ണം. പാ​ർ​ട്ടി​ക്കി​ടെ എ​ന്ത് സം​ഭ​വി​െ​ച്ച​ന്നും എ​ന്തി​നാ​ണ് മ​റ്റൊ​രു കാ​ർ പി​ന്തു​ട​ർ​ന്ന​തെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​ഞ്ജ​ന​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റിെൻറ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. മു​മ്പ്​ എ​പ്പോ​ഴെ​ങ്കി​ലും കാ​റി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ക. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ർ​ന്ന സൈ​ജു​വിെൻറ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കും.

Tags:    
News Summary - destroying hard disk and following the car is a mystery says abdul kabeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.