കെ. സ്വിഫ്റ്റ് വന്നിട്ടും എം പാനലുകാർ പെരുവഴിയിൽ

കോട്ടയം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർക്ക് ദീർഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച കെ. സ്വിഫ്റ്റിൽ ജോലി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായി. എം പാനൽ ജീവനക്കാരെ ഒഴിവാക്കില്ലെന്ന് 2020 ഒക്ടോബർ 15നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കോടതി വിധി അടിസ്ഥാനത്തിൽ 10 വർഷം സേവനം ഉള്ളവരും പി.എസ്.സിയോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ നിയമനം ലഭിച്ചവരെ മാത്രമെ സ്ഥിരപ്പെടുത്താൻ കഴിയുകയുള്ളൂ. മറ്റുള്ളവരെ ഘട്ടം ഘട്ടമായി സബ്സിഡിയറി കമ്പനി ആയ കെ. സ്വിഫ്റ്റിൽ തൊഴിൽ നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

2021 ജൂൺ 18ന് കെ.എസ്.ആർ.ടി.സിയിലെ സംഘടനകളുമായി ചർച്ചക്കുള്ള അജണ്ടയുടെ ഏഴാം പേജിൽ സി.എം.ഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 10 മുതൽ 12 വർഷം വരെ ജോലി ചെയ്ത 8906 തൊഴിലാളികളെയാണ് പുറത്തായത്. 2018 ഫെബ്രുവരി 21 ലെ ഹൈകോടതി വിധി അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യം 4070 കണ്ടക്ടർമാരെയും പിന്നാലെ 1885 ഡ്രൈവർമാരെയും നാളുകൾക്ക് ശേഷം മറ്റൊരു 2951 എം പാനൽ തൊഴിലാളികളെയുമാണ് പിരിച്ചുവിട്ടത്. സാധാരണ തൊഴിലാളികൾക്ക് നൽകുന്നതിന്‍റെ പകുതി ശമ്പളം പോലും ഇവർക്കു നൽകിയിരുന്നില്ല. അന്നത്തെ ശമ്പള സ്കെയിലിൽ സ്ഥിരം ഡ്രൈവർ /കണ്ടക്ടറുടെ എട്ടു മണിക്കൂർ സമയത്തെ ശമ്പളം 760 രൂപയായിരുന്നു, എന്നാൽ എം. പാനലുകൾക്ക് നൽകിയിരുന്നത് 480 രൂപയും.

കെ. സ്വിഫ്റ്റിലേക്ക് എം പാനലുകാരെ നിയമിക്കുമെന്ന വാഗ്ദാനം മറികടന്നാണ് നിയമനങ്ങൾ നടന്നത്. 2022 മാർച്ചിൽ കെ. സ്വിഫ്റ്റിന് നൽകിയ റാങ്ക് ലിസ്റ്റിൽ 1554 പേരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 4070 എം പാനൽ കണ്ടക്ടർമാരും 1885 എംപാനൽ ഡ്രൈവർമാരും ഉണ്ടായിരിക്കെ അടുത്ത അഞ്ചു വർഷത്തിനിടെ പുറത്തിറക്കാൻ പോകുന്ന 1000 ബസുകളിലെങ്കിലും ഇവരെ നിയമിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കെ. ​സ്വി​ഫ്​​റ്റി​ലെ നി​യ​മ​നം പ​കു​തി ശമ്പളത്തിൽ
കോ​ട്ട​യം: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ കീ​ഴി​ലാ​ണെ​ങ്കി​ലും എം ​പാ​ന​ലു​കാ​രെ ഒ​ഴി​വാ​ക്കി കെ. ​സ്വി​ഫ്​​റ്റി​ലേ​ക്ക്​ ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം പ​കു​തി കൂ​ലി ന​ൽ​കി ജോ​ലി​യെ​ടു​പ്പി​ക്കാ​നാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​ർ​ത​ന്നെ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളൊ​ന്നും ഇ​ട​പെ​ടാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​രും നി​സ്സ​ഹാ​യ​രാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ പു​തു​ക്കി​യ ശ​മ്പ​ള​പ്ര​കാ​രം പ്ര​തി​മാ​സ വേ​ത​നം 24,610 രൂ​പ​യാ​ണ്. മാ​സം 26 ഡ്യൂ​ട്ടി ക​ണ​ക്കാ​ക്കി​യാ​ൽ എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി​ക്കു​ള്ള കൂ​ലി 947 രൂ​പ​യാ​ണ്. കെ. ​സ്വി​ഫ്​​റ്റി​ൽ എ​ടു​ക്കു​ന്ന ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ദി​നം ഒ​രു ഡ്യൂ​ട്ടി​യും ആ​ഴ്ച​യി​ൽ ഒ​രു വീ​ക്കി​ലി ഓ​ഫും മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ഒ​രു ഡ്യൂ​ട്ടി​ക്ക് 715 രൂ​പ ശ​മ്പ​ളം. എ​ട്ടു മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക്​ ശേ​ഷ​മു​ള്ള അ​ധി​ക മ​ണി​ക്കൂ​റി​ന് ആ​റു മ​ണി​ക്കൂ​ർ വ​രെ 375 രൂ​പ. 14 മ​ണി​ക്കൂ​ർ ജോ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഡ​ബി​ൾ ഡ്യൂ​ട്ടി​യാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​ൽ​കേ​ണ്ട ശ​മ്പ​ളം 1894 രൂ​പ​യാ​ണെ​ങ്കി​ൽ കെ. ​സ്വി​ഫ്​​റ്റി​ൽ 1090 രൂ​പ മാ​ത്രം. ചു​രു​ക്ക​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​ന്‍റെ പ​കു​തി​മാ​ത്രം കൂ​ലി ന​ൽ​കി​യാ​ണ്​ കെ. ​സ്വി​ഫ്​​റ്റ്​ പ്ര​വ​ർ​ത്ത​നം.
Tags:    
News Summary - Despite the arrival of the K. Swift, the M panels are still on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.