മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് ജനുവരി 26ന് നടത്തുന്ന മനുഷ്യമ ഹാശൃംഖലയിൽ ആര് പങ്കെടുത്താലും സന്തോഷമേയുള്ളൂവെന്നും എതിർപ്പില്ലെന്നും മുസ്ലിം ല ീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമുദായ സംഘടനകൾ ശൃംഖലയുടെ ഭാഗമാവുന്നത് പൊതുവായ വിഷയമായതിനാലാണെന്നും അവർ ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച ദേശ് രക്ഷാമതിലിൽ അണിനിരന്ന ശേഷം മലപ്പുറത്ത് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
പൗരത്വ വിഷയത്തിൽ കേന്ദ്രസർക്കാർ പല കാര്യങ്ങളാണ് പറയുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന യു.പി.എ നേതൃയോഗം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ദേശ് രക്ഷാമതിൽ വിജയിപ്പിച്ച പ്രവർത്തകരെ അഭിനന്ദിക്കുന്നതായി ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി മമ്പുറം വരെയാണ് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപതാകയേന്തി മതിൽ തീർത്തത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു. 12 സ്ഥലങ്ങളിൽ സമരസദസ്സും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.