വിമാനപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

കാ​ഞ്ഞ​ങ്ങാ​ട് (കാ​സ​ർ​കോ​ട്): അ​ഹ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ര​ഞ്ജി​ത ആ​ർ. നാ​യ​രെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക് പോ​സ്റ്റി​ട്ട വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ​വി​ത്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ൻ.​എ​സ്.​എ​സ് ഹോ​സ്ദു​ർ​ഗ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ലൈം​ഗി​ക​മാ​യി ആ​ക്ഷേ​പി​ച്ച​തി​നും കേ​സു​ണ്ട്.

വ്യാ​ഴാ​ഴ്ച 1.30നും 4.30​നു​മി​ട​യി​ലാ​ണ് പോ​സ്റ്റി​ട്ട​ത്. അ​ഹ്മ​ദാ​ബാ​ദി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ര​ഞ്ജി​ത ആ​ർ. നാ​യ​രെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​നും നാ​യ​ർ സ​മു​ദാ​യ​വും മ​റ്റ് ജാ​തി​ക്കാ​രും ത​മ്മി​ൽ ജാ​തി​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​തി​നും ല​ഹ​ള​യു​ണ്ടാ​ക്കു​ന്ന​തി​നും ഫേ​സ്ബു​ക് പോ​സ്റ്റ് ഇ​ട​യാ​ക്കും എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്.

വെ​ള്ള​രി​ക്കു​ണ്ടി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത പ​വി​ത്ര​നെ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡ് ചെ​യ്ത പ​വി​ത്ര​നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ജ​യി​ലി​ലേ​ക്ക് മാ​റ്റി.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ഏ​ക മ​ല​യാ​ളി​യെ കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ ക​മ​ന്റ് ഇ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​മ​ന്റ് നീ​ക്കം​ചെ​യ്തു​വെ​ങ്കി​ലും ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കു​വെ​ക്കു​ക​യും വി​മ​ർ​ശ​ന​മു​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഹീ​ന​മാ​യ ന​ട​പ​ടി​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​​ ഉ​ണ്ടാ​യ​തെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്​ ആ​ന​ന്ദാ​ശ്ര​മം സ്വ​ദേ​ശി​യാ​യ പ​വി​ത്ര​ൻ, കാ​ഞ്ഞ​ങ്ങാ​ട്​ തീ​ർ​ഥ​ങ്ക​ര​യി​ലാ​ണ്​ താ​മ​സം. മു​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ അ​ധി​ക്ഷേ​പി​ച്ച​തി​ന്​ പ​വി​ത്ര​ൻ സ​സ്​​പെ​ൻ​ഷ​നി​ലാ​യി​ട്ടു​ണ്ട്.

രഞ്ജിതയുടെ വീട്ടിലെത്തി വീണാ ജോർജ്

തിരുവല്ല: വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വേദനാജനകമായ സംഭവമാണ് നടന്നതെന്നും നിയമപപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വിമാനപകടത്തിൽ മരിച്ച രഞ്ജിത

കുട്ടികളെ രണ്ടുപേരെയും അമ്മയെ എൽപിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണ്. സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹ്മദാബാദിലേക്ക് പോകുമെന്നും ഡി.എൻ.എ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ മൃതദേഹം വിട്ടുനൽകുമെന്നും മന്ത്രി അറിയിച്ചു.

രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ തലത്തിൽ തന്നെ കാര്യങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Deputy Tehsildar suspended for making obscene remarks against Ranjitha who died in plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.