സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍   photo: SKSSF Cyberwing

സംവരണം: അവകാശ സംരക്ഷണത്തിനായി സമസ്​ത രംഗത്തിറങ്ങും -ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്​: സംവരണവിഷയത്തിൽ അവകാശ സംരക്ഷണത്തിനായി സമസ്​തയും പോഷക സംഘടനകളും രംഗത്തിറങ്ങുമെന്ന് സമസ്​ത കേരള ജംഇയത്തുൽ ഉലമ പ്രസിഡൻറ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുന്നാക്ക വിഭാഗങ്ങൾക്ക്​ ആനുകൂല്യങ്ങൾ കൊടുക്കുന്നതിന്​ എതിരല്ല.​ അതേ സമയം പിന്നാക്കക്കാരുടെ അവകാശങ്ങൾ അപഹരിച്ച്​ മുന്നാക്കസംവരണം നടത്തരുത്​. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കോഴി​േക്കാട്ട്​ സമസ്​ത പോഷക സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

സംവരണവിഷയത്തിൽ സമസ്​തയുടെ നീക്കത്തെ വർഗീയമായി ചിത്രീകരിക്കരുതെന്നും സമുദായത്തി​െൻറ അവകാശത്തിനുവേണ്ടിയുള്ള ശബ്​ദമാണിതെന്നും വിഷയമവതരിപ്പിച്ച്​ അബ്​ദുസമദ്​ പൂക്കോട്ടൂർ പറഞ്ഞു. മുസ്​ലിംകൾ ഒരുപാട്​ നേട്ടമുണ്ടാക്കി എന്ന പ്രചാരണം തെറ്റാണ്​. എന്ത്​ നേടി എന്ന്​ സർവെ നടത്തിയാൽ ബോധ്യമാവും. ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങൾ ഹനിക്കരുത്​ എന്നാണ്​ സമസ്​ത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.