കോഴിക്കോട്: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ ചില തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നും ഉത്തരവുകൾ പാലിക്കുന്നില്ലെന്നും ആവർത്തിച്ച് ആരോഗ്യമന്ത്രി കെ.കെ. െശെലജ. പനി നേരിടാൻ ആരോഗ്യവകുപ്പ് പരമാവധി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാ പഞ്ചായത്തുകളെയും അഭിനന്ദിക്കാനാവില്ലെന്നും ജില്ലയിലെ പകർച്ചപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു. ഒാരോ വാർഡിലും ആരോഗ്യസേന രൂപവത്കരിക്കണെമന്ന് മൂന്നു മാസം മുമ്പ് നിർദേശം കൊടുത്തിട്ടും പലയിടത്തും നടപ്പായിട്ടില്ല. അതേസമയം, ജില്ലയിൽ ഭീതിദമായ സ്ഥിതിയില്ല. പനിബാധിതരുടെ എണ്ണം കൂടിയെങ്കിലും നിയന്ത്രണവിധേയമാണ്. ശുചീകരണ പ്രവർത്തനങ്ങൾ തുടരണമെന്നും ‘അനുഷ്ഠാനകല’യാകരുതെന്നും മന്ത്രി നിർദേശിച്ചു.
എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, എ.കെ. ശശീന്ദ്രൻ, കെ. ദാസൻ, പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, എ. പ്രദീപ് കുമാർ, എം.െക. മുനീർ, പി.ടി.എ. റഹീം, വി.കെ.സി. മമ്മത്കോയ, കലക്ടർ യു.വി. േജാസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, േബ്ലാക്ക് പഞ്ചായത്ത് പ്രതിനിധികൾ, അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ഒാഫിസർമാർ എന്നിവരും യോഗത്തിൽ പെങ്കടുത്തു. മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എമാരായ ജോർജ് എം. തോമസ്, പാറക്കൽ അബ്ദുല്ല എന്നിവരെത്തിയില്ല.
പ്രധാന യോഗതീരുമാനങ്ങൾ
-ചൊവ്വാഴ്ച മുതൽ ഇൗ മാസം 29 വരെ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിെൻറയും നേതൃത്വത്തിൽ ശുചീകരണയജ്ഞം നടത്തും. 25 വീടുകൾക്ക് മൂന്നു പേർ എന്നനിലയിൽ വീടുകളിൽ പ്രതിരോധ പ്രവർത്തനത്തിനിറങ്ങും. വീടുകൾക്കുള്ളിലടക്കം പരിശോധിക്കും. ഇൗ ദിവസങ്ങൾക്ക് ശേഷവും പ്രതിരോധപ്രവർത്തനം തുടരണം.
-തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടും വീതം ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കും. സ്ഥിരനിയമനമല്ലെങ്കിലും ഇൗ ജീവനക്കാരുടെ സേവനം തുടർച്ചയായുണ്ടാകും.
-ഫോഗിങ്ങിന് ഉപകരണങ്ങൾ വാങ്ങാൻ ആശുപത്രികൾക്ക് നിർദേശം. കട്ടിലുകൾ ഉൾപ്പെടെയുള്ളവക്കും പണം അനുവദിക്കും. സ്പോൺസർഷിപ്പിലൂടെയും മറ്റും കിട്ടാനും ശ്രമിക്കും. പണമില്ലാഞ്ഞിട്ട് ചികിത്സ നടത്താതിരിക്കില്ല.
-അകാരണമായി ലീവെടുക്കുന്ന ഡോക്ടർമാർക്കെതിരെയും നേരത്തേ മുങ്ങുന്നവർക്കെതിരെയും കർശന നടപടി. ദേശീയ ആരോഗ്യദൗത്യം വഴി ഡോക്ടർമാരുെട ക്ഷാമം തീർക്കും. വിരമിച്ച ഡോക്ടർമാരുടെ േസവനവും തേടും.
-ആയുർവേദ, േഹാമിയോ പ്രതിരോധ നടപടികൾ വ്യാപിപ്പിക്കും. പുകക്കാനുള്ള അപരാജിത ധൂമചൂർണം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.