പകർച്ചപ്പനി: ഡോക്​ടർമാർക്കെതിരെ  ഉന്നതതല യോഗത്തിൽ പരാതി 

കോ​ഴി​ക്കോ​ട്​: ഡെ​ങ്കി​യു​ൾ​പ്പെ​ടെ പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നെ​ന്ന്​ മ​ന്ത്രി കെ.​കെ ശൈ​ല​ജ പ​റ​യു​േ​മ്പാ​ഴും ചി​ല സ​ർ​ക്കാ​ർ ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ. ക​ല​ക്​​ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്​​്​്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. കാ​യ​ണ്ണ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്​​ട​ർ രാ​വി​ലെ വ​ന്ന്​ 11.30ന്​ ​പോ​കു​ന്നെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ദീ​ർ​ഘ​കാ​ല അ​വ​ധി​യെ​ടു​ത്ത ന​രി​ക്കു​നി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രി ഡി.​എം.​ഒ​ക്ക്​ നി​ർ​േ​ദ​ശം ന​ൽ​കി. ക​ട്ടി​പ്പാ​റ​യി​ൽ  ​േഡാ​ക്​​ട​ർ അ​ന​ധി​കൃ​ത ലീ​വി​ലാ​ണ്.  ചി​ല ആ​ശു​പ​ത്രി​യി​ലെ  ഡോ​ക്​​ട​ർ​മാ​ർ പ്ര​സ​വാ​വ​ധി​യി​ലാ​ണെ​ന്ന്​ ഡി.​എം.​ഒ​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​ആ​ശാ​ദേ​വി പ​റ​ഞ്ഞു.

ക​ട​ലു​ണ്ടി ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ക്ക്​ ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ക​യാ​െ​ണ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ത്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും വി.​കെ.​സി. മ​മ്മ​ത്​​കോ​യ എം.​എ​ൽ.​എ പ​റ​ഞ്ഞു. കോ​ട​ഞ്ചേ​രി, ന​ടു​വ​ണ്ണു​ർ, ഒാ​ർ​​ക്കാ​േ​ട്ട​രി ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും  ബ്ലോ​ക്​ പ​ഞ്ചാ​യ​ത്ത്​ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം മ​ന്ത്രി​യെ ആ​ക്ഷേ​പ​മ​റി​യി​ച്ചു. ബാ​ല​ു​ശ്ശേ​രി, വ​ട​ക​ര, ​െകാ​ടു​വ​ള്ളി, ന​രി​ക്കു​നി, ഫ​റോ​ക്ക്, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഡോ​ക്​​ട​ർ​മാ​രെ​യും പാ​ര​മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും നി​യ​മി​ക്ക​ണ​​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
 മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കോ​ഴി​ക്കോ​ട്​ ​േകാ​ർ​പ​റേ​ഷ​നെ​യും ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ​യും മ​ന്ത്രി  അ​ഭി​ന​ന്ദി​ച്ചു. ചേ​ള​ന്നു​ർ ബ്ലോ​ക്​ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ യോ​ഗ​ത്തി​ന്​ ആ​രു​മെ​ത്താ​തി​രു​ന്ന​തി​നാ​ൽ മ​ന്ത്രി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി.​എം. ഷാ​ജി​യെ നേ​രി​ട്ട്​ ഫോ​ണി​ൽ വി​ളി​ച്ചു വ​രു​ത്തി. പ്ര​സി​ഡ​ൻ​റ്​ ഒ.​പി. ശോ​ഭ​ന​ക്ക്​​ പെ​െ​ട്ട​ന്ന്​ പ​നി കൂ​ടി​യ​തി​നാ​ൽ വ​രാ​നാ​യി​െ​ല്ല​ന്ന്​ ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​​ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​പി​ച്ച​വ​യി​ൽ ചേ​ള​ന്നൂ​ർ ബ്ലോ​ക്കും ​പെ​ടും.

സ്വ​കാ​ര്യ​ലാ​ബു​ക​ൾ ഡെ​ങ്കി​പ്പ​നി, പ്ലേ​റ്റ്​​ലെ​റ്റ്​ കൗ​ണ്ട്​  പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വ​ൻ​െ​കാ​ള്ള ന​ട​ത്തു​ന്ന​താ​യും ഫീ​സ്​ കു​റ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും  എം.​െ​ക. രാ​ഘ​വ​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.  എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും താ​ൽ​ക്കാ​ലി​ക ലാ​ബോ​റ​ട്ട​റി സം​വി​ധാ​നം വേ​ണ​െ​മ​ന്നും അ​ദ്ദേ​ഹം  ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ന്ന​തി​ലു​ള്ള ഒ​ഴു​ക്ക്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ സൂ​പ്ര​ണ്ട്​ ഡോ. ​സ​ജി​ത്​ കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി.​പി.​എം ജി​ല്ല ​െസ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ ടി. ​സി​ദ്ദീ​ഖ്, മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, എ​ൻ.​സി.​പി നേ​താ​വ്​ മു​ക്കം മു​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ നേ​താ​ക്ക​ന്മാ​രും പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - Dengue fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.