തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും ഡെങ്കിപ്പനിയും എച്ച്1എൻ1ഉം വ്യാപകമാകുന്നു. വെള്ളിയാഴ്ച മാത്രം 64 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ഇതിൽ 17പേർക്ക് സ്ഥിരീകരിച്ചു. ഒമ്പതു പേർക്ക് എച്ച്1എൻ1ഉം ബാധിച്ചു. എട്ടുപേരിൽ എലിപ്പനിയും കണ്ടെത്തിട്ടുണ്ട്.
വെള്ളിയാഴ്ച 6670പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ കൂടുതൽ മലപ്പുറം ജില്ലയിലാണ്. 1291പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയിലാണ് -714 പേർ. 270 പേർക്ക് കിടത്തിച്ചികിത്സ വേണ്ടിവന്നു. മിക്ക ജില്ലകളിലും ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ട് 19ഉം കണ്ണൂരിൽ 10ഉം തിരുവനന്തപുരത്ത് എട്ടും കൊല്ലത്ത് ഒമ്പതും മലപ്പുറത്ത് 10ഉം കോഴിക്കോട്ട് നാലും എറണാകുളത്ത് മൂന്നും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ഒാരോരുത്തർക്കുമാണ് ഡെങ്കി കണ്ടെത്തിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലാണ് എച്ച്്1എൻ1 കണ്ടെത്തിയത്.
തിരുവനന്തപുരത്തെ കാട്ടാക്കട, ചിറയിൻകീഴ്, നേമം, പുതുക്കുറിച്ചി എന്നിവിടങ്ങളിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. എറണാകുളത്താണ് എലിപ്പനി കണ്ടെത്തിയത്. ഇവിടെ ഏഴുപേർക്ക് എലിപ്പനിയുള്ളതായി സംശയിക്കുന്നു. തൃശൂരിൽ രണ്ടുപേർക്ക് മലേറിയയും സംശയിക്കുന്നു.എറണാകുളത്ത് ഡിഫ്തീരിയയും കണ്ടെത്തിയിട്ടുണ്ട്. ഇൗമാസം 20ന് ഡിഫ്തീരിയ സംശയിക്കുന്ന അസം സ്വദേശി മരിച്ചു. എറണാകുളത്ത് വെള്ളിയാഴ്ച മൂന്ന് ഡിഫ്തീരിയ സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് എ മൂലം ഒരാൾ മരിച്ചു.
അസം സ്വദേശി ഡിഫ്തീരിയ ബാധിച്ച് മരിച്ചു
കാക്കനാട്: അസം സ്വദേശി ഡിഫ്തീരിയ ബാധിച്ച് മരിച്ചു. വാഴക്കാല ദേശീയമുക്കില്‍ പ്രയിദര്‍ശിനി റോഡില്‍ ലേബര്‍ ക്യാമ്പില്‍ സാഹോദരങ്ങള്‍ക്കൊപ്പം താമസിച്ച ഇഞ്ചെപൂര്‍ റഹ്മാനാണ് (18) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് മരണം. രോഗം മൂർഛിച്ചതിനെത്തുടര്‍ന്ന് വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. തൊണ്ടയില്‍ ചാരനിറത്തിലുളള പാട, ശ്വസനം തടസ്സപ്പെടല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടർന്ന് മരണകാരണം ഡിഫ്തീരിയയാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. സഹോദരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ പതിനാറുദിവസം മുമ്പാണ് യുവാവ് ട്രെയിൻ മാര്‍ഗം എത്തിയത്. തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.