മ​ട്ട​ന്നൂ​രി​ല്‍ 109 പേ​ര്‍ക്ക് ​െഡ​ങ്കി​പ്പ​നി; ഹ​ര്‍ത്താ​ല്‍ പൂ​ര്‍ണം

മട്ടന്നൂര്‍: മട്ടന്നൂർ നഗരസഭ പരിധിയില്‍ ഇതുവരെ 109 പേര്‍ക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. വ്യാഴാഴ്ച മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പനി ബാധിച്ച എട്ടുപേരെ പ്രവേശിപ്പിച്ചെങ്കിലും ആർക്കും ഡെങ്കിയുള്ളതായി കണ്ടെത്തിയിട്ടില്ല. ബുധനാഴ്ച രണ്ടുപേര്‍ക്കും ചൊവ്വാഴ്ച എട്ടുപേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഡെങ്കിബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ നഗരസഭയിൽ നടത്തിയ ഹര്‍ത്താല്‍ പൂർണം. 

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്‍ത്തിച്ചില്ല. ഉരുവച്ചാല്‍ മേഖലയില്‍ ഹര്‍ത്താലിനെതിരെ സി.പി.എം രംഗത്തുവന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു.മട്ടന്നൂര്‍ ഗവ. ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികള്‍, ജില്ല ആശുപത്രി, കണ്ണൂര്‍ എ.കെ.ജി ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് മട്ടന്നൂര്‍ മേഖലയിലെ െഡങ്കിപ്പനി ബാധിതരുള്ളത്. വ്യാഴാഴ്ച കാലത്തും വിവിധ യൂനിറ്റുകളായി തിരിച്ച് നഗരത്തിലെമ്പാടും ഫോഗിങ് നടത്തി. ബസ്സ്റ്റാൻഡ് പരിസരം, മലബാര്‍ പ്ലാസ, പൊലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളില്‍ മൂന്നുതവണ ഫോഗിങ് നടത്തി. ഡെങ്കിപ്പനി ബാധിത മേഖലയിലെ വീടുകളിൽ ബോധവത്കരണ പ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. വ്യാഴാഴ്ച 456 വീടുകളില്‍ പരിശോധന നടത്തുകയും ബോധവത്കരണ നോട്ടീസ് വിതരണം നടത്തുകയും ചെയ്തു. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ഹോമിയോ, അലോപ്പതി, ആയുർവേദ ചികിത്സകളെ ഏകോപിപ്പിച്ച് മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 

അതേസമയം, വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവർ നഗരത്തിലെത്തുന്നതിനാൽ െഡങ്കിപ്പനി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയുണ്ട്. നഗരത്തിെൻറ പലഭാഗത്തും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നാടും മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ചെയര്‍മാനുമായ മട്ടന്നൂര്‍ നഗരസഭയില്‍ ഡെങ്കിപ്പനി നിയന്ത്രിക്കാനാവാത്തത് ആരോഗ്യ വകുപ്പിെൻറയും നഗരസഭയുടെയും പോരായ്മയായാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇത് ഭരണമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.   

പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നത് മൂന്ന് പഞ്ചായത്തുകളിൽ
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി കൂടുതൽ പേർ ചികിത്സതേടിയത് മേലാർകോട്, മരുതറോഡ്, മുണ്ടൂർ പഞ്ചായത്തുകളിൽ. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 120ഓളം പേരാണ് മൂന്നിടങ്ങളിലായി ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലുമായി 20ഓളം പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. വ്യാഴാഴ്ച ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 19 ആണ്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും ഡെങ്കിലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.




 
Tags:    
News Summary - Dengue Fever in mattannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.