Posted On
date_range Updated On
date_range മകളുടെ വിവാഹം നടത്താന്‍ പണമില്ല; പിതാവ് ആത്മഹത്യ ചെയ്തു
അഹ്മദാബാദ്: ഗുജറാത്തില്‍ മകളുടെ വിവാഹം നടത്താന്‍ പണം തികയാത്തതില്‍ മനംനൊന്ത പിതാവ് ആത്മഹത്യ ചെയ്തു. ത്രിബോവന്‍ സുമസെര (45) എന്ന ദലിത് യുവാവാണ് രാജ്കോട്ടില്‍ കൊടിയര്‍നഗര്‍ പ്രദേശത്തുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്.
കൂലിപ്പണിക്കാരനായിരുന്നു. അടുത്ത മാസം നടക്കാനിരുന്ന മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവരുടെ കൈവശം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാത്രമാണുള്ളതെന്ന മറുപടിയില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് മകന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.