തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ സാര്‍ജന്‍റ് എ.എം. സഫീറിന് (36) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മെഡിക്കല്‍ കോളജിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ രൂപവത്കരിച്ച ‘ഒരുമ’ വാട്സ്ആപ് ഗ്രൂപ്പിന്‍െറ സജീവ സാരഥിയും ജീവനക്കാരുടെ അടുത്ത സുഹൃത്തും കൂടിയായിരുന്നു അദ്ദേഹം.
കേരള പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി സെക്രട്ടറി, കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരള്‍ സംബന്ധ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന സഫീര്‍ ബുധനാഴ്ച രാത്രി പത്തിനാണ് മരിച്ചത്.
ഭാര്യ: ശാലിനി (ലോക്കല്‍ ഫണ്ട് ഓഡിറ്റ്). മകള്‍: യുക്തി മാനവ്. പിതാവ്: അബൂബക്കര്‍കുഞ്ഞ് (റിട്ട. ഹെഡ്മാസ്റ്റര്‍). മാതാവ്: സുബൈദ ബീവി (റിട്ട. അധ്യാപിക). സഹോദരങ്ങള്‍: സഫീന (പഞ്ചായത്ത് വകുപ്പ്), സജീന (കൃഷി വകുപ്പ്), സഫീജ (പൊലീസ് വകുപ്പ്), സഫീദ (അധ്യാപിക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.