ഷാൻ വധം: കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹരജി തള്ളി

ആലപ്പുഴ: എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനെ കൊന്ന കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹരജി തള്ളി. ആലപ്പുഴ ജില്ല സെഷൻസ് കോടതിയുടേതാണ് നടപടി.

സ്ഥലം എസ്.എച്ച്.ഒ അല്ല കുറ്റപത്രം നൽകിയതെന്നും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറാണ് കുറ്റപത്രം നൽകേണ്ടതെന്നും സി ബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

2021 ഡിസംബർ 18ന്​ മണ്ണഞ്ചേരി - പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽനിന്ന്​​ വീട്ടിലേക്ക്​ സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുവീഴ്​ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ​ർ.​എ​സ്.​എ​സ്​ ജി​ല്ല പ്ര​ചാ​ര​ക​ര​ട​ക്കം പ്ര​തി​ക​ളാണ്. വ​യ​ലാ​റി​ൽ ആ​ർ.​എ​സ്‌.​എ​സ്‌ പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു​കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ്​ ഷാ​നെ വ​ധി​ച്ച​തെ​ന്ന്​ പൊ​ലീ​സ്‌ ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​വ​ലൂ​ക്കു​ന്ന് സ്വ​ദേ​ശി വി​ഷ്ണു, കാ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​ഭി​മ​ന്യു, പൊ​ന്നാ​ട് സ്വ​ദേ​ശി സ​ന​ന്ദ്, ആ​ര്യാ​ട് വ​ട​ക്ക് സ്വ​ദേ​ശി അ​തു​ല്‍, കോ​മ​ള​പു​രം സ്വ​ദേ​ശി ധ​നീ​ഷ്, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​രാ​ജ്, പൊ​ന്നാ​ട് സ്വ​ദേ​ശി പ്ര​ണ​വ്, കൊ​ല്ലം ക്ലാ​പ്പ​ന സ്വ​ദേ​ശി ശ്രീ​നാ​ഥ്, കൊ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി മു​രു​കേ​ശ​ന്‍, കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ 2022 മാ​ർ​ച്ച് 16നാ​ണ്​ കു​റ്റ​പ​ത്രം സമർപ്പിച്ചത്.

Tags:    
News Summary - Defendant's plea to withdraw charge sheet rejected in Shan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.