കലോൽസവത്തിൽ വിധികർത്താവായെത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വിധികർത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാള ഉപന്യാസ മൽ‌സരത്തിൻെറ വിധികർത്താവായാണ് ദീപ എത്തിയത്.

കവിതാ മോഷണ വിവാദത്തിൽ പ്രതിയായ ദീപ നിശാന്തിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നു. തുടർന്നു ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസെത്തി ബലമായി നീക്കം ചെയ്തു.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികർത്താവായി ക്ഷണിച്ചതെന്നും അവരെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - deepa nishanth Kerala School Kalolsavam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.