കാണാതായ മലയാളി ടെക്കികൾ തൂങ്ങിമരിച്ച നിലയിൽ

ബംഗളൂരു: ഒന്നരമാസമായി കാണാതായ ബംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജീനിയർമാരായ മലയാളി യുവതിയെയും യുവാവിനെയും തൂങ്ങ ിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ ശ്രീലക്ഷ്മി (21), അഭിജിത്ത് മോഹൻ (25) എന്നിവരെയാണ് വെള്ളിയാഴ്ച ബംഗ ളൂരുവിലെ ഹെബ്ബാഗൊഡി പൊലീസ് സ്​റ്റേഷൻ പരിധിയിലെ ചിന്തല മടിവാളയിലെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പൊലീസ് കണ്ടെത്തുമ്പോൾ ഇരുവരുടെയും മൃതദേഹം അഴുകിയനിലയിലായിരുന്നു. വനത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും തലയും ശരീരവും േവർപെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരായ ഇരുവരെയും ഒക്ടോബർ 11 മുതലാണ് കാണാതായത്. ഒാഫിസിൽനിന്ന്​ പുറത്തുപോയ ഇവരെ പിന്നീടാരും കണ്ടിരുന്നില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരപ്പന അഗ്രഹാര െപാലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരുമാസത്തിലധികമായി പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരുകയായിരുന്നു. ഒക്ടോബർ 14നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുന്നത്.

ശ്രീലക്ഷ്മിയെ കാണാനില്ലെന്ന പരാതി നൽകിയശേഷം ബന്ധുക്കൾ കർണാടക ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും നൽകിയിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ബംഗളൂരു നഗരത്തിൽനിന്ന്​ പോയശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. കാണാതായ ദിവസത്തിനുമുമ്പ് പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹത്തിൽ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും തുടരന്വേഷണം നടക്കുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബെഗൊഡി പൊലീസാണ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Decomposed bodies of Kerala lovers found hanging near Bengaluru forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.