യാക്കോബായ സഭയുടെ സമിതികളിൽ 35 ശതമാനം സ്ത്രീ സംവരണത്തിന് തീരുമാനം

കോലഞ്ചേരി: യാക്കോബായ സഭയുടെ സമിതികളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ തീരുമാനം. ഇടവക - ഭദ്രാസന - സഭാ തല സമിതികളിലാണ് സ്ത്രീ സംവരണം നടപ്പാക്കാൻ പുത്തൻകുരിശ് പാത്രിയർക്കാ സെന്‍ററിൽ ചേർന്ന സഭ സുന്നഹദോസ് തീരുമാനിച്ചത്. സഭ - സാമൂഹ്യ മണ്ഡലങ്ങളിൽ സ്ത്രീകളുടെ സംഭാവന കണക്കിലെടുത്താണ് തീരുമാനം.

മലങ്കര സഭ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ സുന്നഹദോസ് യോഗം ശ്ലാഖിച്ചു. സഭയുടെ വിദ്യാർഥി സമാജത്തിന്‍റെ പ്രസിഡന്‍റായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, വനിത സമാജത്തിന്‍റെ പ്രസിഡന്‍റായി സഖറിയാസ് മാർ പോളി കോർപ്പസ് മെത്രാപ്പോലീത്ത, ബൈബിൾ സൊസൈറ്റിയുടെ പ്രസിഡന്‍റായി സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത, കാസ പ്രതിനിധിയായി കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Decision for 35% reservation for women in the committees of the Jacobite Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.