തേഞ്ഞിപ്പലം: മലപ്പുറം തേഞ്ഞിപ്പലത്ത് ഡെബിറ്റ് കാർഡ് തട്ടിപ്പിലൂടെ കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസറുടെ പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി പരാതി. ഒന്നര ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശിയും സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമായ ഉമര്‍ തസ്നീമാണ് തട്ടിപ്പിനിരയായത്.
പുതിയ എ.ടി.എം കാര്‍ഡ് നല്‍കുന്നതിനായി നിലവിലെ കാര്‍ഡ് മരവിപ്പിക്കാന്‍ പോവുകയാണെന്ന സന്ദേശമാണ് ആദ്യം തസ്നിമിന്‍റെ ഫോണിലെത്തിയത്. ബാങ്കിൽ നിന്ന് വരാറുള്ളത് പോലുള്ള സമാന സന്ദേശമാണ് വന്നത്. ഉടൻ ഒരാൾ ഫോൺ വിളിക്കുകയും ഡെബിറ്റ് കാർഡിന്‍റെ പത്തക്ക നമ്പർ ഉറപ്പിക്കുകയുമായിരുന്നു. ശേഷം ഇയാൾ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. അത് നൽകിയതോടെ ഫോണിലേക്ക് വന്ന ആറക്ക നമ്പർ പറഞ്ഞു തരാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നാത്തതിനാൽ തസ്നീം നമ്പർ പറഞ്ഞതോടെ അയാൾ ഫോൺ വെച്ചു.
രണ്ടു തവണ 49,999 രൂപയും പിന്നീട് 50,000 രൂപയുമടക്കം ഒന്നര ലക്ഷം രൂപ നഷ്ടമായതായി ബാങ്കിൽ അന്വേഷിച്ചപ്പോൾ വ്യക്തമായി. എസ്.ബി.ഐ പ്രതിനിധിയായി ഫോണില്‍ സംസാരിച്ചയാള്‍ അക്കൗണ്ടിെൻറ പൂര്‍ണ വിവരങ്ങള്‍ നല്‍കിയതിനാൽ സംശയം തോന്നിയില്ല. സമാനമായി കഴിഞ്ഞ ദിവസം സർവകലാശാലയിലെ മറ്റൊരു അധ്യാപകനും പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ സൈബര്‍ സെല്ലിെൻറ സഹായത്തോടെ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.