തളിപ്പറമ്പ്: പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മാതാവിനെ പൊലീസ് ചോദ്യംചെയ്തു. കുറുമാത്തൂർ പൊക്കുണ്ട് ഡയറി ജുമാ മസ്‌ജിദിന് സമീപത്തെ ജാബിറിന്റെ മകൻ 49 ദിവസം പ്രായമായ അമീഷ് അലൻ എന്ന കുഞ്ഞാണ് തിങ്കളാഴ്ച രാവിലെ കിണറിൽ വീണ് മരിച്ചത്.
മാതാവ് എം.പി. മുബഷിറയെ പൊലീസ് കസ്റ്റഡിയിൽ വീട്ടിൽ ചോദ്യംചെയ്തെങ്കിലും ദുരൂഹത തുടരുന്നതായാണ് പൊലീസിൽനിന്ന് ലഭിക്കുന്ന സൂചന. കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് മാതാവ് പറഞ്ഞത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരനാണ് 24 കോൽ താഴ്‌ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചത്.
ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണുവെന്നാണ് മാതാവ് പറയുന്നത്. ഇത് പൊലീസിൽ സംശയം ഉയർത്തിയിരുന്നു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.