നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: മക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയെടുത്ത ക്രൈംബ്രാഞ്ച് സംഘം സ്ഥലം പരിശോധിക്കുകയും ചെയ്തു.

മാതാപിതാക്കൾ പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻെറ വീഴ്ചയാണെന്ന് മക്കൾ നേരത്തെ ആരോപിച്ചിരുന്നു. അതിനാൽ പൊലീസിൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.

ഈ മാസം 22നാണ് ദാരുണ സംഭവം ഉണ്ടായത്. സമീപവാസിയായ സ്ത്രീയുമായുള്ള കേസിനെ തുടർന്ന് കുടുംബത്തെ ഒഴിക്കാൻ പൊലീസ് എത്തിയപ്പോൾ പിന്തിരിപ്പിക്കാനായി രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജൻെറ കൈയിലെ ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീപടരുകയായിരുന്നു. രാജൻ (45), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.