കടുത്തുരുത്തി: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കടുത്തുരുത്തി വെള്ളാശേരി മണ്ഡപത്തിൽ ശശിയുടെ മകൻ ചന്ദ്രദാസാണ് (23) മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിന് മുട്ടുചിറക്ക് സമീപം പട്ടാളമുക്കിലാണ് അപകടം. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ബന്ധുവിനെ കോട്ടയത്തുനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് അപകടം.
കോട്ടയം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രദാസിനെ മുട്ടിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാതാവ്: മധുരവേലി തച്ചുപ്രയിൽ കുടുംബാഗം ഷാലി. സഹോദരി: അരുന്ധതി ദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കെ.പി.എം.എസ് ശാഖ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.