സ്കൂൾ വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

മുട്ടിൽ: കല്‍പറ്റയില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. അഞ്ചുകുന്ന് കൂട്ടിവയൽ ഇമാം ഗസാലി അക്കാദമിയിലെ പത്താം ഗ്ലാസ് വിദ്യാർത്ഥിയും, വെള്ളമുണ്ട കിണറ്റിങ്ങൽ കീഴട്ട കോമ്പി മൊയ്‌ദുവിന്റെ മകനുമായ മുഹമ്മദ് സിനാൻ (14) ആണ് മരിച്ചത്.

മുട്ടിൽ പഞ്ചായത്തിന്  സമീപമുള്ള ക്വറിയിലെ വെള്ളക്കെട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കവേയായിരുന്നു അപകടം. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കുട്ടിയെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

 

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.