പാലക്കാട്: പാലക്കാട് നഗരത്തിന് സമീപം കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കുരുടിക്കാട് കൊട്ടേക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നീ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോക്കേറ്റുള്ള മരണമാണെന്നാണ് സൂചനയെന്നും സ്ഥലമുടമ കസ്റ്റഡിയിലുണ്ടെന്നും ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.
ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.