തിരുവനന്തപുരം: സംസ്ഥാനെത്ത ഡേ -കെയറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതിയുണ്ടാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഡേ കെയറുകളെ സാമൂഹികനീതി വകുപ്പിെൻറ നിയന്ത്രണത്തിലാക്കും. കഴിഞ്ഞദിവസം കൊച്ചിയിലെ ഡേ കെയർ അധ്യാപിക ചെറിയ കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തെക്കുറിച്ച് പി.ടി. തോമസിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കെ.എം. ഷാജിയെ അറിയിച്ചു.
ആർ.എസ്.ബി.വൈ നഴ്സുമാെര സ്ഥിരപ്പെടുത്താനോ സേവനവേതന വ്യവസ്ഥകളിൽ മാറ്റം വരുത്താനോ സംസ്ഥാനത്തിന് കഴിയില്ലെന്ന് യു. പ്രതിഭ ഹരിയെ കെ.കെ. ശൈലജ അറിയിച്ചു. ജില്ല-ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന റോഡിെൻറ വീതി ആറ് മീറ്ററിൽ കുറക്കാനാകില്ലെന്ന് മന്ത്രി കെ.ടി. ജലീൽ അൻവർ സാദത്തിനെ അറിയിച്ചു. സംസ്ഥാനത്തെ മലയോര െഹെവേയുടെ കർമപദ്ധതി തയാറായെന്ന് മന്ത്രി ജി. സുധാകരൻ കെ. കുഞ്ഞിരാമനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.