Posted On
date_range Updated On
date_range സംസ്ഥാനത്ത് തങ്ങുന്ന ലക്ഷദ്വീപുകാരുടെ കണക്കെടുക്കുന്നു
നെടുമ്പാശ്ശേരി: സംസ്ഥാനത്ത് തങ്ങുന്ന ലക്ഷദ്വീപുകാരുടെ കണക്കെടുത്തു തുടങ്ങി. രഹസ്യാന്വേഷണ വിഭാഗമാണ് ലക്ഷദ്വീപുകാർ എവിടെയൊക്കെയാണ് തങ്ങുന്നതെന്നത് സംബന്ധിച്ച് കണക്കെടുക്കുന്നത്.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ കേരളത്തിലും പ്രതിഷേധങ്ങൾ ശക്തിപ്പെട്ടുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവർ തങ്ങുന്നിടങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്.
ഭരണപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ നടന്ന നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ തങ്ങുന്ന ചില ലക്ഷദ്വീപുകാരും നിരാഹാരസമരം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.