ഉരുളന്‍ കല്ലുകള്‍ കൊണ്ട് ദുൽഖറിനെ ഒരുക്കി ഡാവിഞ്ചി സുരേഷ്

തൃശൂർ: പൂന്തോട്ട അലങ്കാരങ്ങള്‍ക്കും അക്വേറിയങ്ങള്‍ക്കും ഉപയോഗിക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് നടൻ ദുൽഖർ സൽമാനെ രചിച്ച്ഡാവിഞ്ചി സുരേഷ്. ചിത്ര-ശിൽപ മീഡിയങ്ങളുടെ നൂറിലേക്കുള്ള ത​െൻറ യാത്രയില്‍ 65ാമത്തെ മാധ്യമമായാണ് സുരേഷ് കല്ലുകള്‍ ഉപയോഗിച്ച് രചന നടത്തിയത്.

കൊടുങ്ങല്ലൂർ മൂന്നുപീടികയിൽ എ.ഐ.സി ക്ലിനിക്ക് നടത്തുന്ന സുഹൃത്തായ സിദ്ധിഖിന്‍റെ സഹായത്തോടെ ചളിങ്ങാട് റീഡെക്സ് സ്പോർട്​സ്​ ഇൻഡോർ സ്​റ്റേഡിയം ഫുട്​ബാൾ ഗ്രൗണ്ടിലാണ് 25 അടി വലിപ്പമുള്ള വലിയ ചിത്രം തീര്‍ത്തത്.

പെയി​േൻറാ ബ്രഷോ ഇല്ലാതെ യഥാര്‍ഥ നിറത്തിലുള്ള വിവിധ വർണങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരഞ്ഞെടുത്ത് ആറ് മണിക്കൂര്‍ സമയം കൊണ്ട് ബേബി മെറ്റലിന് മുകളില്‍ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്.

മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ള്‍സ് നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ നൽകിയത്. സ്​റ്റേഡിയം ഉടമ മുജീബ് ഹംസ, രാകേഷ് പള്ളത്ത്, നജീബ് എന്നിവരെ കൂടാതെ കായിക, കലാ പ്രേമികളായ ആറ് സുഹൃത്തുക്കളും സഹായത്തിനുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.