സ്​കൂൾ മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയ സംഭവം: ബസുകൾ പിടിച്ചെടുത്തു

കൊല്ലം: സ്​കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ​ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്​റ്റ്​ ബസുകൾ പിടിച്ചെടുത്തു. മോ​ട ്ടോർവാഹന വകുപ്പാണ്​ ബസുകൾ കസ്​റ്റഡിയിലെടുത്തത്​. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ബസുകൾ പുലർച്ചെ ഒന്നര മണിയോടെയാണ്​ കസ്​റ്റഡിയിലെടുത്തത്​.

വാഹനത്തി​​​െൻറ ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റ്​ മോ​ട്ടോർ വാഹന വകുപ്പ്​ റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസും പിടിച്ചെടുത്തിട്ടുണ്ട്​. വാഹനത്തിൽ അധികമായി നടത്തിയ കൂട്ടിച്ചേർക്കലുകൾ പരിശോധിച്ച്​ അതിനെതിരെയും നടപടിയുണ്ടാകും.

കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുമായിരുന്നു വാഹനങ്ങളുടെ അപകടകരമായ അഭ്യാസപ്രകടനം. വിനോദയാത്രക്കെത്തിച്ച വാഹനത്തിലായിരുന്നു അഭ്യാസപ്രകടനം നടത്തിയത്.

Tags:    
News Summary - dangerous driving; busses take to custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.