കനത്ത മഴയിൽ നാശനഷ്ടം: തൃശ്ശൂർ ന​ഗരത്തിൽ വൻമരം കടപുഴകി; വാഹനങ്ങൾ തകർന്നു

തിരുവനന്തപുരം/തൃശ്ശൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടം തുടരുന്നു. കനത്ത മഴയിൽ തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. ഇന്ന് രാവിലെ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു മരം കടപുഴകി വീണത്. മണ്ണുത്തിയില്‍ നിന്നും തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്.

റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. പ്രദേശത്തെ വാഹന ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അ​ഗ്നിരക്ഷാസേന യൂനിറ്റ് മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്.

കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ മരക്കൊമ്പ് പൊട്ടിവീണു. മരക്കൊമ്പ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിക്കുകയായിരുന്നു. ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന യൂനിറ്റ് എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി. 

കനത്ത മഴയിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ മതിലിടിഞ്ഞു. 

അതേസമയം, വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ഇ​ടു​ക്കി, ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും രൂ​പം​ കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളാ​ണ് സംസ്ഥാനത്ത് കനത്ത മഴക്ക് കാരണം. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും കോ​ഴി​ക്കോ​ട്ട്​ ര​ണ്ടും, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​രോ ക്യാ​മ്പു​മാ​ണ് തു​റ​ന്ന​ത്. 32 കു​ടും​ബ​ങ്ങ​ളി​ലെ 102 പേ​രെ​ പാ​ർ​പ്പി​ച്ചു.

കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: മഴയെ തുടര്‍ന്ന് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. ഫോൺ നമ്പർ: 0471-2317214.

Tags:    
News Summary - Damage due to heavy rain: Huge tree uprooted in Thrissur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.