ആലുവ: കടന്നൽ ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകനും അയൽവാസിക്കും പരിക്കേറ്റു. തോട്ടുമുഖം മഹിളാലയം പറോട്ടിൽ ലൈനിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസനാണ് (68) കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ കടന്നൽക്കൂട്ടം പൊതിയുകയായിരുന്നു. ശിവദാസിന്റെ കരച്ചിൽ കേട്ട് മകൻ പ്രഭാതാണ് (32) ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ സമീപ വാസിയായ പനച്ചിക്കൽ വീട്ടിൽ അജിയും (40) എത്തുകയായിരുന്നു. ഇരുവരെയും ആലുവ ലക്ഷ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.