നെടുമങ്ങാട് :കടബാധ്യത കാരണം ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു.വെള്ളനാട് പുനലാൽ മറുവക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ ആർ. സുരേഷ് കുമാർ (43)നെ വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ക്ഷീര കർഷകനായ സുരേഷ് നാല് വർഷം മുമ്പ് ഭാര്യയുടെ പേരിൽ വനിത വികസന കോർപറേഷനിൽ നിന്നും മൂന്നു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നം കാരണം വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു.ഇത് കാരണം സുരേഷ് കുമാർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആര്യനാട് പൊലീസിൽ മൊഴി നൽകിയിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ.ഷിജി. മക്കൾ.ഗ്രേഷ്മ, സൂരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.