ചാലക്കുടി: പതിനഞ്ച് ദിവസത്തിനകം ദിലീപിെൻറ തിയറ്ററായ ഡി- സിനിമാസ് അനധികൃതമായി കൂടുതല്‍ സ്ഥലത്ത് കെട്ടിട നിർമാണം നടത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്. വിഷയം സംബന്ധിച്ച് വെള്ളിയാഴ്ചയിലെ നഗരസഭ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിെൻറ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൂട്ടിയതുമായി ബന്ധപ്പെട്ട് ഹൈകോടതി നടത്തിയ പരാമര്‍ശം ചാലക്കുടി നഗരസഭക്ക് തിരിച്ചടിയല്ലെന്ന് നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന് പറഞ്ഞു. കൗണ്‍സിലിനെപ്പറ്റി മോശമായി ഹൈകോടതി പരാമര്‍ശിച്ചിട്ടില്ല.
മൂന്ന് വര്‍ഷമായിട്ടും ദിലീപിെൻറ തിയറ്ററില്‍ ഉയര്‍ന്ന എച്ച്.പി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിയില്ലെന്നത് ഇപ്പോഴാണോ മനസ്സിലാക്കിയതെന്ന അര്‍ഥത്തിലുള്ള പരാമര്‍ശം മാത്രമാണ് കോടതി നടത്തിയത്. അതത് സമയങ്ങളില്‍ നഗരസഭ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരുന്നതാണ് പ്രശ്നമായതെന്ന് അവര്‍ പറഞ്ഞു.
2014 മുതല്‍ തിയറ്ററിെൻറ പ്രവര്‍ത്തനാനുമതിക്ക് സാേങ്കതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. ആരുടെ തിയറ്ററായാലും നിയമവിധേയമാകണം. നിയമോപദേശം കിട്ടും മുറയ്ക്ക് തിയറ്ററിനെതിരെ നടപടി ഉണ്ടാവും. നഗരസഭ യോഗത്തില്‍ തിയറ്ററിനെപ്പറ്റി ഉന്നയിച്ച ഗുരുതര പ്രശ്നങ്ങള്‍ പറയാതെ ഏതാനും നിസ്സാര കാര്യങ്ങള്‍ മാത്രം ഉന്നയിച്ച് നോട്ടീസ് നല്‍കിയതാണ് നഗരസഭക്ക് തിരിച്ചടിയായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി ചെയർപേഴ്സന് തീരുമാനിക്കുകയായിരുന്നെന്ന് പ്രതിപക്ഷഅംഗം വി.ഒ.പൈലപ്പന് കുറ്റപ്പെടുത്തി.
നോട്ടീസ് നല്കുമ്പോള് പാലിക്കേണ്ട നടപടി ക്രമം പാലിക്കാതിരുന്നതാണ് പരാജയത്തിന് കാരണമായതെന്ന് ബി.ജെ.പി അംഗം എം.കെ. ഹരിനാരായണന് ചൂണ്ടിക്കാട്ടി. അവസരത്തിനൊത്ത് വാക്ക് മാറുന്നത് ശരിയല്ലെന്നും അംഗങ്ങളെല്ലാവരും തിയറ്റര്‍ പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ടതായി ജിജന് മത്തായി പറഞ്ഞു. വില്സന് പാണാട്ടുപറമ്പില്‍, പി.എം. ശ്രീധരന്, യു.വി. മാര്ട്ടിന്, ബിജു ചിറയത്ത്, കെ.വി. പോള്‍, വി.ജെ. ജോജി, ജിയോ കിഴക്കുംതല എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.