തിരുവനന്തപുരം/ ബേപ്പൂർ: പ്രാർഥനക്കും കാത്തിരിപ്പിനും മേൽ കരിനിഴല്‍ വീഴ്ത്തി ഒാഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കുതിക്കുന്നു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 10 മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട്ടുനിന്ന് എട്ടും മലപ്പുറം, എറണാകുളം ജില്ലകളിൽനിന്ന് ഒന്നുവീതവും മൃതദേഹങ്ങളാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 54 ആയി. ഇതിൽ 28 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോയവരാണ് എട്ടുമൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് തീരദേശ സേനയും ഫിഷറീസ് വകുപ്പുമാണ് മൃതദേഹങ്ങൾ കരക്കെത്തിച്ചത്. തിരിച്ചറിയാനാവാത്ത അവസ്ഥയിലുള്ള മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പരപ്പനങ്ങാടിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾ ഒമ്പത് നോട്ടിക്കൽ മൈൽ അകലെ കടലിൽ മൃതദേഹം കണ്ടെത്തിയതായി ബേപ്പൂർ കോസ്റ്റൽ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇവർ വിവരം മറൈൻ എൻഫോഴ്സ്മെൻറിനും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും കൈമാറി. തുടർന്ന് നടത്തിയ തിരച്ചിലിൽ കോസ്റ്റൽ പൊലീസിെൻറ സ്പീഡ് ബോട്ടിൽ ഒരു മൃതദേഹം ബേപ്പൂർ സിൽക്കിനു സമീപം ഉച്ചക്ക് രണ്ടു മണിയോടെ എത്തിച്ചു. മൂന്നരയോടെ ബേപ്പൂർ മത്സ്യ ബന്ധന തുറമുഖത്ത് മറൈൻ എൻഫോഴ്സ്മെൻറിെൻറ ബോട്ടിൽ മൂന്നും വൈകീട്ട് നാലുമണിയോടെ കോസ്റ്റ് ഗാർഡിെൻറ സി- 144 കപ്പലിൽ രണ്ടും രാത്രി 7.30ഒാടെ മറ്റു രണ്ടു മൃതദേഹങ്ങളും കൊണ്ടുവരുകയായിരുന്നു.
പൊന്നാനി തീരത്തുനിന്ന് 15 നോട്ടിക്കൽ മൈലകലെ താനൂർ ഭാഗത്തെ ഉൾക്കടലിൽനിന്നാണ് മറ്റൊരു മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ േകാളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു. പൊഴിയൂർ സൗത്ത് കൊല്ലേങ്കാട് കൊയ്പള്ളിവിളാകത്ത് മേരിജോണിെൻറ (30)താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.