Posted On
date_range Updated On
date_range ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം: സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പേരാമ്പ്ര പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഫേസ് ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.