ഭാഗ്യലക്ഷ്​മിയെ അപകീർത്തിപ്പെടുത്തിയ യുവാവ്​ പിടിയിൽ

കഴക്കൂട്ടം: സോഷ്യൽ മീഡിയയിലൂ​െട നടിയും ഡബ്ബിങ്​ ആർട്ടിസ്​റ്റുമായ ഭാഗ്യലക്ഷ്​മിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പോത്തൻകോട്​ സ്വദേശി പിടിയിൽ. ശാന്തിഗിരി ആനന്ദേ​ശ്വരം പുരയിടം ഹൗസിൽ പുരയിടം ഷിബു എന്ന ഷിബുവാണ് (45) ​ പിടിയിലായത്​. മക്കൾക്കൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്​മിയുടെ ചിത്രത്തിന്​ കീഴിൽ അപകീർത്തികരമായി കമൻറിട്ടതായും സ്​​ക്രീൻ ഷോ​െട്ടടുത്ത്​ പലർക്കും സന്ദേശങ്ങളായി അയക്കുകയായിരുന്നെന്നും പൊലീസ്​ പറഞ്ഞു. ഭാഗ്യലക്ഷ്​മി ​െഎ.ജി മനോജ്​ എബ്രഹാമിന്​ പരാതി നൽകുകയായിരുന്നു. പരാതി സൈബർ സെല്ലിന്​ കൈമാറുകയും തുടർന്ന്​ പോത്തൻകോട്​ പൊലീസ്​ ഷിബുവിനെ പിടികൂടുകയായിരുന്നു.

പിടിയിലായ യുവാവിനെ സ്​റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. തുടർന്ന്​ പുറത്തിറങ്ങിയ യുവാവ്​ പൊലീസുകാരുമായി സംസാരിച്ചുനിൽക്കുന്ന ഭാഗ്യലക്ഷ്​മിയുടെ ചിത്രമെടുത്ത്​ ‘സി.​െഎക്ക്​ നന്ദി പ്രകാശിപ്പിക്കുക’യാണെന്ന കമ​േൻറാടെ വീണ്ടും പോസ്​റ്റ്​ ചെയ്​തു. ഇക്കാര്യത്തിൽ ഡി.ജി.പി ലോക്​നാഥ്​ ​െബഹ്​റക്ക്​ ഭാഗ്യലക്ഷ്​മി വീണ്ടും പരാതി നൽകി​.

Tags:    
News Summary - cyber attack aganst bhagyalakshmi kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.