എബി
Posted On
date_range Updated On
date_range സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപം; പ്രതി പിടിയിൽ
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ പ്രതി `കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്.
എ.എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സി.പി.എം യുവ നേതാവ് പി. ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരെയാണ് ഇയാൾ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.